Dr.Sasidharan Pillai

Dr.Sasidharan Pillai
The District Cancer Centre (DCC) at Kozhencherry is making much headway in palliative care, drawing the attention of health agencies at the national and international level. Established as a subsidiary of the Regional Cancer Centre under the National Cancer Control Programme in October, 1999, the Pathanamthitta centre has been identified as a model project by the World Health Organisation (WHO) five years ago. The Mobile Pain and Palliative Care Unit launched by the centre in its 10th year of service has been doing a praiseworthy service since the past few months. The four-member mobile unit led by K.G. Sasidharan Pillai, centre director, has been extending palliative care to as many as 167 poor terminally-ill patients in different parts of the district every week. Aelamma, senior staff nurse, Soumya, staff nurse, and Hanson, helper, are the other members of the unit. The unit visits patients registered with it every week. Bed-ridden patients are given palliative chemotherapy and other treatment free of cost. The centre is run by the District Cancer Centre Society (DCCS) chaired by District Collector. The centre attached to the District Hospital complex at Kozhencherry was one among the five centres opened in the State 10 years ago.

Saturday 15 August 2009

മാരമണ്‍ കണ്‍വന്‍ഷന്‍

മാരമണ്‍ കണ്‍വന്‍ഷന്‍ മലയാളികള്‍ക്കു ചെയ്ത
വലിയൊരു സേവനം നാം കാണാതെ പോകുന്നു.

മദ്ധ്യതിരുവിതാം കൂറിലെ ക്രിസ്ത്യന്‍ പെണ്‍ കുട്ടികള്‍
ആതുരസേവനം തങ്ങളുടെ തൊഴിലായി സ്വീകരിക്കാനും
മദ്ധ്യതിരുവിതാംകൂറിലെ പ്രത്യേകിച്ചും അയിരൂര്‍,
ചെങ്ങന്നൂര്‍,മാവേലിക്കര പ്രദേശങ്ങളിലെ ക്രിസ്ത്യന്‍
യുവാക്കള്‍ വൈദ്യ വൃത്തി സ്വീകരിക്കാനും കാരണം
ആതുരസേവനം ദൈവസേവ എന്നു പറഞ്ഞ പ്രിസ്ബറ്റേറിയന്‍
(ബ്രിട്ടനിലെ സ്കോട്ട്ലണ്ടില്‍ നിന്നും വന്നവര്‍)സഭയിലെ
സന്യാസികള്‍ ആയിരുന്നു.

അവര്‍ യുവാക്കള്‍ക്ക് മിറാജിലും
കല്‍ക്കട്ടയിലും അഡ്മിഷന്‍ നേടി കൊടുത്തു. ക്രമേണ
കോഴഞ്ചേരിക്കാരികളായ നേര്‍സുമാര്‍ മലയ,സിംഗപ്പൂര്‍,
പേര്‍ഷ്യാ,അമേരിക്ക.. പിന്നെ ലോകമെമ്പാടും പടര്‍ന്നു.
ഒപ്പം അയിരൂര്‍ കാര്‍ ഡോക്ടറന്മാരും.
തീര്‍ച്ചയായും നാം മലയാളികള്‍ മാരാമണ്‍ കണവന്‍ഷനോടും
അതിന്‍റെ സംഘാടകരോടും കടപ്പെട്ടിരിക്കുന്നു.

Friday 7 August 2009

പട്ടി അപ്പി ഇട്ടാല്‍

പട്ടി അപ്പി ഇട്ടാല്‍


സായിപ്പിന്‍റെ തനിസ്വഭാവം

കല്‍ക്കട്ടയില്‍ ജനിച്ചു പിക്കാലത്ത് പ്രശസ്ത
നോവലിസ്റ്റ് ആയി തീര്‍ന്ന ജോര്‍ജ് ഓര്‍വല്‍
1984 എന്ന കൃതിയുടെ രചയിതാവ്,

ദ ഇംഗ്ലീഷ്പീ പ്പിള്‍(1947) എന്ങ്കൃതിയില്‍
സായിപ്പിന്‍റെ തനി സ്വഭാവം വര്‍ണ്ണിക്കുന്നു:

artistic insensibility
gentleness
respect of legality
suspicion of foreigners
sentimentaliyy about animals
hypocrisy
exaggerated class distiction
obsession with sports
നാലു മാസത്തെ ബ്രിട്ടന്‍ വാസത്തിനിടയില്‍
ആ വാക്കുകള്‍ എത്ര ശരിയെന്നു മനസ്സിലായി.
വളരെ മൃദുവായി പെരുമാറുന്നവര്‍,സംസാരിക്കുന്നവര്‍
ലണ്ടന്‍ ട്യൂബില്‍ കയറിയാലുടനെ കൈയ്യില്‍ കരുതിയിരിക്കുന്ന


പഴയ പത്രം അല്ലെങ്കില്‍ മാസിക തുറന്നു ഗൗരവ വായനയില്‍
എന്നു നടിക്കുന്നവര്‍

എല്ലാ വീട്ടിലും പട്ടികളെ വളര്‍ത്തുന്നവര്‍
അവയെ ദിവസവും നടക്കാന്‍ കൊണ്ടു പോകുന്നവര്‍
(ആരെങ്കിലും ഒരാള്‍ അങ്ങിനെ ചെയ്യുന്നില്ല എന്നു
പരാതിപ്പെട്ടാല്‍ അയാള്‍ നല്ല പിഴ കെട്ടേണ്ടി വരും)
പട്ടിയുമായി നടക്കുമ്പോള്‍ കൈയ്യില്‍ പ്ലാസ്റ്റിക്
കൂട് കരുതുന്നവര്‍.



പട്ടി മലം ഇട്ടാല്‍ മടി കൂടാതെ
അത് പ്ലാസ്റ്റിക്കിലാക്കി അതു നിക്ഷേപിക്കാനുള്ള
പെട്ടി കാണുന്നിടം വരെ മടി കൂടാതെ കൊണ്ടു പോകുന്നവന്‍
സായിപ്പ്.അതവന്‍റെ തനിസ്വഭാവം.
കളികളോടുള്ള താല്‍പ്പര്യം പറയേണ്ട.
കളിക്കുന്നത്കണ്ടാല്‍ കൂടെക്കൂടും.

നമ്മുടെ കേന്ദ്ര മന്ത്രി ഈയിടെ തിരുവനന്തപുരം സന്ദര്‍ശിച്ചപ്പോള്‍
ചെയ്തതു കണ്ടോ,പോകും വഴി ക്രികറ്റ് കളിയോ ഫുഡ് ബോളോ
കണ്ടു.വണ്ടി നിര്‍ത്തി.മുണ്ടും മടക്കിക്കുത്തി കൂടെ കളിച്ചു.
ഇംഗ്ലണ്ടില്‍ കഴിഞ്ഞ പാരമ്പര്യം.

Wednesday 5 August 2009

 

Eee manOhara theeram......
Posted by Picasa
 

See how British preserve a 500 year old heritage house,uprootted
from a distant palace and transplanted in Canno Hill Park,Edgbaston
Posted by Picasa

Sunday 2 August 2009

ത്രിമൂര്‍ത്തികള്‍ അവിടേയും



ത്രിമൂര്‍ത്തികള്‍ അവിടേയും

വെളുത്തവാവിന്‍ കൂട്ടം
മദ്ധ്യ ഇംഗ്ലണ്ടിലെ ബേമിംഗാം വളര്‍ന്നു വലുതാകാനും
വ്യവസായ വിപ്ലവം വഴി ലോകപുരോഗതി കൈവരിക്കാനും
കാരണം ഒരു ചെറു സംഗം ആയിരുന്നു.വെളുത്തവാവിന്‍
നാള്‍ രാത്രിയില്‍ ഒത്തു കൂടിയിരുന്ന ലൂണാര്‍ സൊസൈറ്റിതിരിച്ചു പോകാന്‍ ചന്ദ്രിക വഴികാട്ടും എന്നതിനാല്‍ ആണ്
വെളുത്തവാവിന്‍ നാള്‍ രാത്രിയില്‍ കൂടാന്‍ കാരണം.അംഗങ്ങള്‍
സ്വയം ലൂണാറ്റിക്സ്("lunaticks", a pun on lunatics)എന്നു
വിളിച്ചു. വ്യവസായികള്‍, തത്വചിന്തകര്‍ ബു.ജീകള്‍
എന്നിവര്‍ ഒത്തു ചേര്‍ന്ന ഈ​ സംഘം 1765-1813 കാലഘട്ടത്തില്‍
കൃത്യമായി ഒത്തു കൂടി.പര്‍ണാമവാ​ദം ആവിഷകരിച്ച
ഡാര്‍വിന്‍ റെ വലിയഛന്‍ ഇറാസ്മിക് ഡാര്‍വ്വിന്‍റെ വക
ലിച്ച്ഫീല്‍ഡിലെ ഭവനം മാത്യൂ ബൗള്‍ട്ടണ്‍ വക സോഹോ
ഹൗസ് ഗ്രേറ്റ് ബാര്‍ ഹാള്‍ എന്നിവിടങ്ങളില്‍ മാറി മാറി
അവര്‍ സമ്മേളിച്ചു.

നമൂടെ പല പ്രദേശങ്ങളിലും ഇത്തരം സംഘങ്ങള്‍ക്കു
രൂപം നല്‍കാമായിരുന്നു.പക്ഷേ ചെയ്തു കണ്ടില്ല.
പണ്ട് തിരുവനന്തപുരത്തുണ്ടായിരുന്നു ഇത്തരം ഒരു
സംഘം.ജ്ഞാനപ്രജാഗാരം.പേട്ടയില്‍ രാമന്‍പിള്ള
ആശാന്‍ എന്ന കുടിപ്പള്ളിക്കൂടം ആശാന്‍,ശിവരാജ
യോഗി തൈക്കാട് അയ്യാസ്വാമികള്‍,മനോണ്മണീയം
സുന്ദരന്‍ പിള്ള,പേട്ട ഫെര്‍ണാണ്ടസ് തുടങ്ങിയവര്‍
അംഗങ്ങള്‍.നാണു.കുഞ്ഞന്‍ എന്നിവരുടെ വളര്‍ച്ചയെ
ത്വരിതപ്പെടുത്തി.മനോണ്മണീയം എന്ന നാടകം രചിക്കപ്പെട്ടു.
നെടുങ്ങോടു പപ്പു എന്ന ദരിദ്ര ബാലന്‍ ഡോ.പല്‍പ്പു
ആയി.മകന്‍ നടരാജ ഗുരു ആയി.

പത്തനംതിട്ടയില്‍ അത്തരം ഒരു ത്രിമൂര്‍ത്തി സംഘം
ഉണ്ടായിരുന്നു. കെ.കെ.നായര്‍ എന്ന കരുണാകരന്‍
നായര്‍, പുത്തങ്കാവ് മാത്തന്‍ തരകന്‍ എന്ന മഹാ
കവി,മീരാസാഹിബ് എന്നിവര്‍.പത്തനം തിട്ട ഉണ്ടാകുവാനും
കേരളത്തിലെ ഏക പ്ലാന്‍ഡ് നഗരം ആയി അവിടം
വളരാനും കാരണം തരകന്‍ സാറിന്‍റെ വീട്ടില്‍
ഒത്തു കൂടിയ മൂവര്‍ സംഘം.കഷ്ടം എന്നു പറയട്ടെ
കെ.കെ നായര്‍ അവസാനം തഴയ്പ്പെട്ടു. കഷ്ടം ആയിപ്പോയി.

യതാര്‍ത്ഥ നഗര പിതാവായ അദ്ദേഹത്തിന്‍റെ, അദ്ദേഹം
രൂപമിട്ട ത്രിമൂര്‍ത്തി സംഘത്തിന്‍ റെ പ്രതിമ
പത്തനം തിട്ട നഗരത്തിലും
കാലാന്തരത്തില്‍ ഉയരും എന്നാശിക്കട്ടെ.
Posted by Picasa

പത്തനംതിട്ടയിലെങ്കിലും


 


പത്തനംതിട്ടയിലെങ്കിലും

ഇരു വഴിയോരങ്ങളിലും തണല്‍ നകുന്ന
ധാരാളം ചോലമരങ്ങള്‍,ചിലിടങ്ങളില്‍
റോഡിനു നടുവിലും അവ.

ഇരു
വശങ്ങളിലും കാല്‍നടയാത്രക്കാര്‍ക്കും
സൈക്കിള്‍ സവാരിക്കാര്‍ക്കും പ്രത്യേകം
പ്രത്യേകം പാതകള്‍
മരക്കൂട്ടങ്ങളുടെ
നാടായ എഡ്ജ്ബാസ്ടണ്‍
ഇംഗ്ലണ്ടും
ആസ്ത്രേലിയായും തമ്മില്‍ ആഷസ്
മല്‍സരം അരങ്ങേറുന്ന നഗരം.
ഈ നഗരത്തിന്‍റെ മാതൃകയില്‍
ഒരു പട്ടണം നമുക്കും നിര്‍മ്മിച്ചു
കൂടേ? ചുരുങ്ങിയ പക്ഷം
കെ.കെ.നായര്‍ ആസൂത്രണം ചെയ്ത
റിംഗ് റോഡുള്ള പത്തനംതിട്ട
നഗരത്തിലെങ്കിലും
Posted by Picasa