Dr.Sasidharan Pillai

Dr.Sasidharan Pillai
The District Cancer Centre (DCC) at Kozhencherry is making much headway in palliative care, drawing the attention of health agencies at the national and international level. Established as a subsidiary of the Regional Cancer Centre under the National Cancer Control Programme in October, 1999, the Pathanamthitta centre has been identified as a model project by the World Health Organisation (WHO) five years ago. The Mobile Pain and Palliative Care Unit launched by the centre in its 10th year of service has been doing a praiseworthy service since the past few months. The four-member mobile unit led by K.G. Sasidharan Pillai, centre director, has been extending palliative care to as many as 167 poor terminally-ill patients in different parts of the district every week. Aelamma, senior staff nurse, Soumya, staff nurse, and Hanson, helper, are the other members of the unit. The unit visits patients registered with it every week. Bed-ridden patients are given palliative chemotherapy and other treatment free of cost. The centre is run by the District Cancer Centre Society (DCCS) chaired by District Collector. The centre attached to the District Hospital complex at Kozhencherry was one among the five centres opened in the State 10 years ago.

Wednesday 24 March 2010

എം.എല്‍.ഏ ശിവദാസന്‍ നായര്‍ പറഞ്ഞ കഥ

എം.എല്‍.ഏ ശിവദാസന്‍ നായര്‍ പറഞ്ഞ കഥ
ഹുസ്സൈന്‍ മാന്റൊ ( 1912 –, 1955) പ്രസസ്ത ഉര്‍ദൂ കഥാകൃത്ത്
ശിവദാസന്‍ നായരുടെ അസ്സംബ്ലി പ്രസംഗത്തിലൂടെ വീണ്ടും ജനശ്രദ്ധ ആകര്‍ഷിച്ചു.
വിഭജനത്തിനു ശേഷം പാകിസ്ഥാനിലേക്കു കുടിയേറിയ എഴുത്തുകാരന്‍.ബൂ(ഗന്ധം)
ഖോല്‍ ദോ(തുറക്കൂ)തണ്ടാ ഗോസ്റ്റ്(തണുത്ത മാംസം)എന്നീ കഥകള്‍ ഏറെ പ്രസിദ്ധം
ടോബാ ടെക് സിംഗ് ആണ് മാസ്റ്റര്‍പീസ്സ്.ഭാരതത്തിലും പാകിസ്താനിലും ജീവിച്ചിട്ടുള്ള
മാന്റോയെ ഭാരതീയര്‍ പാകിസ്താനിയായും പാകിസ്താനികള്‍ ഭാരതീയനായും കരുതി
വിമര്‍ശിച്ചു എന്നതാണ് വിചിത്രം.രാജ്യാതിര്‍ത്തികള്‍ക്കതീതനായിരുന്നു ആ സാഹിത്യകാരന്‍.
തിരക്കഥാകൃത്ത്,പത്രപ്രവര്‍ത്തകന്‍ എനീനിലകളിലും മാന്റോ അറിയപ്പെട്ടിരുന്നു.22 കഥാസമാഹാരങ്ങള്‍
അദ്ദേഹം പുറത്തിറക്കി. ഒരു നോവല്‍ 5 റേഡിയോ നാടകസമാഹാരങ്ങള്‍ എന്നിവയും
അമിത ലൈഗീകതയുള്ള കഥകളുടെ പേരില്‍ അദ്ദേഹം പലതവണ വിസ്തരിക്കപ്പെട്ടെങ്കിലും
ഒരുതവണപോലും ശിക്ഷിക്കപ്പെട്റ്റില്ല.
സഹായിക്കാന്‍ വന്നവരും പീഡിപ്പിക്കാന്‍ വന്നവരെന്നുകരുതി അവരുടെ മുമ്പാകെ
വഴങ്ങാന്‍ തയ്യാറാകുന്ന പെണ്‍കുട്ടിയുടെ കഥയാണ് എം.എല്‍.ഏ ശിവദാസന്‍ നായര്‍
സൂചിപ്പിച്ച തുറക്കൂ( ഖോല്‍ ദോ) എന്ന കഥ.
K. Sivadasan Nair who, in the course of his speech seeking leave for an adjournment motion on the encroachments in Munnar, likened Munnar to a rape victim who fails to distinguish between her tormentors and saviours, an allusion to Saadat Hasan Manto's heart-rending short story Khol Do about a young rape victim of the Partition days.
അതിനെക്കുറിച്ചറിയാത്തവര്‍ ബഹളം വയ്ക്കും

Friday 12 March 2010

കവിയൂരിലെ ഹനുമാന്‍ ക്ഷേത്രം

കവിയൂരിലെ ഹനുമാന്‍ ക്ഷേത്രം
(മാരുതി ദേവനെത്തേടി)
ഒരുപക്ഷേ ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആരാധകര്‍ ഉള്ള
ദേവന്‍ മാരുതി(ആജ്ഞനേയന്‍,ഹനുമാന്‍)ആവണം.അമേരിക്കന്‍
പ്രസിഡന്‍ഡ് ഒബ്ബാമ പോലും മാരുതി ഭക്തനാണത്രേ.ശുചീന്ദ്രം,
അനന്തപുരിയിലെ ശ്രീ പദ്മനാഭസ്വാമിക്ഷേത്രം,നിയമസഭാമന്ദിരത്തിനു
സമീപമുള്ള ഹനുമാന്‍ കോവില്‍,മാവേലിക്കര തഴക്കര,കോഴിക്കോട്
മിഠായിത്തെരുവ്,തിരുവില്വാമല തൃപ്രയാര്‍ എന്നിവിടെയൊക്കെ
ഹനുമാന്‍ പ്രതിഷ്ഠകള്‍ ഉണ്ടെങ്കിലും കവിയൂര്‍ ശിവക്ഷേത്രത്തിലെ
(അവിടെ പാര്‍വ്വതിയുടെയും വിഷ്ണുവിന്‍ റേയും പ്രതിഷ്ഠകള്‍ ഊണ്ട്)
ഹനുമാനാണ് പ്രശസ്തി. കവിയൂര്‍ എന്ന പേരു പോലും കപി ഊര്‍
എന്നതില്‍ നിന്നുടലെടുത്തു.

ആയിരം കൊല്ലത്തിലേറെ പഴമ്മുള്ള ക്ഷേത്രമാണ് കവിയൂരിലേത്.
തിരുക്കവിയൂര്‍തേവര്‍ക്കു ഇരണ്ടു നന്താവിളക്കും
അകത്തു പന്തീരടിക്കു നാനാഴി അരി തിരുവമൃതും
മറ്റും വകയ്ക്കു നാരായണന്‍ കേയവന്‍(കേശവന്‍)
ദാനം ചെയ്ത വിവരം രേക്ഷപ്പെടുത്തുന്ന രേഖ
ഏ.ഡി 951 (കലിവര്‍ഷം 4051)ല്‍ എഴുതിയത്
ഈ ക്ഷേത്രത്തില്‍ കാണുന്നതില്‍ നിന്നും കുറഞ്ഞത്
1000 വര്‍ഷത്തെ പഴക്കം പറയാം.
1940 വരെ ഹനുമാന്‍ ഉപദേവത മാത്രമായിരുന്നു.
ചിത്തിര തിരുനാള്‍മഹാരാജാവിനു സ്വപനദര്‍ശനമുണ്ടായതിനെതുടര്‍ന്ന്
അദ്ദേഹവും അമ്മമഹാറാണിയും കവിയൂരില്‍ ദര്‍ശനം നടത്തി
ഹനുമാന്‍ ക്ഷേത്രത്തെ ഒരു പ്രത്യേക ക്ഷേത്രമാക്കി ഉയര്‍ത്തി

കവിയൂര്‍ ക്ഷേത്രത്തിലെ ദാരുശില്‍പങ്ങള്‍ പ്രശസ്തമാണ്.
എന്‍ റെ പ്രിയ സുഹൃത്ത് അന്തരിച്ച കെ.പി.പദ്മനാഭന്‍ തമ്പി,
ചരിത്രപണ്ഡിതന്‍ വി.ആര്‍.പരമേശ്വരന്‍ പിള്ള,ആര്‍.പി നായര്‍,
നാലാങ്കല്‍ കൃഷ്ണപിള്ള തുടങ്ങിയവര്‍ ഈ ശില്‍പങ്ങളെക്കുറിച്ചു
വിവരിച്ചിട്ടുണ്ട്.വലിയമണ്ഡപപ്പുരയുടെ മച്ചില്‍ 24 ശില്‍പങ്ങളുണ്ട്.
മിക്കവയും ഹനുമാനെ സംബന്ധിച്ചുള്ളവ.ശ്രീകോവിലുനു ചുറ്റുമുള്ള
മതിലില്‍ ഗജേന്ദ്ര മോക്ഷം,കൃഷ്ണലീല,ദശാവതാരം എന്നിവ കാനാം.
ഹനുമാന്‍ കൊവില്‍ തീരെ ചെരുതാണ്.ഇവിടെ വടവഴിപാട് പ്രസിദ്ധം.
യാത്രകള്‍ പോകും മുമ്പ് അപകടങ്ങളില്‍ പെടാതിരിക്കാന്‍ വടവഴിപാട്
നടത്താറുണ്ട്.

Thursday 11 March 2010

KAVIYUR TEMPLEകവിയൂരിലെ ഗജേന്ദ്രമോക്ഷം

 
Posted by Picasa

കവിയൂരിലെ ഗജേന്ദ്രമോക്ഷം
കായംകുളം കൃഷ്ണപുരം കൊട്ടരത്തിലെ ഗജേന്ദ്ര മോക്ഷം
ഏറെ പ്രസിദ്ധം.അതിനടുത്തുവരുന്നവയാണ് ചെങ്ങന്നൂരിനടുത്തുള്ള
ചാത്തങ്കുളങ്ങര,ചെറിയനാട് എന്നിവിടങ്ങളിലെ ഗജേന്ദ്രമോക്ഷ ദാരുശില്‍പങ്ങള്‍.
അവയോടൊപ്പം വരും കവിയൂര്‍ ക്ഷേത്രത്തിലെ ദാരുശിപങ്ങളും.
പ്രാചീനകേരളത്തിലെ 32 ഗ്രാമങ്ങളില്‍ ഒന്നായിരുന്നു കവിയൂര്‍ അഥവാ
കപിയൂര്‍.
മരത്തില്‍ നിര്‍മ്മിച്ച മുഖ്യശ്രീകോവില്‍ ഭിത്തി,നമസ്കാരമണ്ഡപ മച്ച്,
ബലിക്കല്‍പ്പുര മച്ച്,വാതില്‍മാടമച്ച് എന്നിവിടങ്ങളില്‍ ദാരുശില്‍പങ്ങള്‍
കാണാം.
ഗജേന്ദ്ര മോക്ഷം 3 ഭാഗമായാണ് കൊത്തിവയ്ക്കപ്പെട്ടിരിക്കുന്നത്.
ആദ്യം ഗജേന്ദ്രക്രീഡ.ഗജേന്ദ്രത്തിനും നക്രത്തിനും താ മരകള്‍ക്കും
തുല്യപ്രാധാന്യം നല്‍കി രണ്ടാം ഭാഗം.
ഗജേന്ദ്രനെ തൃക്കൈകള്‍ കൊണ്ടു തലോടി ശാപമോചിതനാക്കുന്നത്
മൂന്നാം ഭാഗം
അവലംബം
എം.ജി.ശശിഭൂഷണ്‍ -കേരളത്തിലെ ചുവര്‍ച്ചിത്രങ്ങള്‍ 1994
ഭാഷാ ഇന്‍സ്റ്റ്യിറ്റ്യൂട് പേജ് 146

CAVE TEMPLE,KAVIYUR

 
Posted by Picasa

Friday 5 March 2010

ഭൂപരിഷകരണം ആവിഷ്കരിച്ചത്...

ഭൂപരിഷകരണം ആവിഷ്കരിച്ചത്...

നമ്മുടെ നാട്ടില്‍ ഭൂപരിഷ്കരണം കൊണ്ടു വന്നതു താനാണെന്നു ജസ്റ്റീസ് കൃഷ്ണയ്യരും ക്രിഷ്ണയ്യര്‍ വെറും എട്ടുകാലി മമ്മൂഞ്ഞു മാത്രമാണെന്നും
താനുല്ള്‍ പ്പടെയുള്ള മൂന്നംഗസമതിയാണതു ചെയ്തതെന്നും ഗൗരിയമ്മയും വാദിക്കുന്നു.
നിയമസഭാചരിത്രം
അറിയാവുന്നവര്‍ രണ്ടു പേരും പറയുന്ന പച്ചക്കള്ളം കേട്ടു മൂക്കത്തു വിരല്‍ വയ്ക്കും.

1954 ആഗസ്റ്റ് 7ന് പട്ടം മന്ത്രിസഭയിലെ റവന്യൂ മന്ത്രി പി.എസ്സ്.നടരാജപിള്ള അവതരിപ്പിച്ച
എഴിന ഭൂപരിഷ്കരണ നിയമം ആയിരുന്നു ഇന്ത്യയിലെ ആദ്യ ഭൂപരിഷകരണ നിയമം.
(കേരളത്തിന്‍ റെ സാമൂഹ്യ ഘടനയും രൂപാന്തരവും.ഡി.സി ബുക്സ് 1997 ല്‍ പ്രസിദ്ധീകരിച്ച്
ഡോ.ഈ.ജെ തോമസ്സിന്‍ റെ ബുക്ക് പേജ് 93 കാണുക)

മികച്ച നിയമസമാജികന്‍ എന്നു പുകഴ്പെറ്റ ടി.ഏം ജേക്കബ്ബ് സംസ്കാരികമന്ത്രിയായപ്പോള്‍
അദ്ദേഹത്തിന്‍ റെ ആരാധ്യപുരുഷനായ പി.എസ്സ്,നടരാജപിള്ളയ്യുടെ ജീവചരിത്രം പി.സുബ്ബയ്യാ
പിള്ളയെ കൊണ്ടെഴുതിച്ച് 1991 ല്‍ പ്രസിദ്ധീകരിച്ചിരുന്നു.അതില്‍ പേജ് 126-127 ല്‍
വിശദ വിവരം വായിക്കാം.

ഇരുപ്പൂ നിലമെങ്കില്‍ 15 എക്കറും ഒരുപ്പൂ നിലമെങ്കില്‍ 30 ഏക്കറും കഴിഞ്ഞുള്ളവ
നിയം വന്നുകഴിഞ്ഞു 6 മാസ്സത്തിനുള്ളില്‍ പാട്ടത്തിനു കൊടുക്കണം എന്നും അല്ലാത്ത പക്ഷം
സര്‍ക്കാര്‍ കയ്യടക്കും എന്നായിരുന്നു ബില്‍.
ഈ ബില്ലിനെ അനുമോദിച്ച അന്നത്തെ എം.എല്‍ ഏ കെ.ആര്‍ ഗൗരി അവസാനത്തിന്റെ ആരംഭം
എന്നു പറഞ്ഞതു പ്രായാധിക്യം ഭാധിച്ചതിനാലാവാം ഇന്നത്തെ ഗൗരിയമ്മ മറന്നു കളഞ്ഞു.
 



ഇന്നത്തെ ടാറ്റാ,അന്നത്തെ കണ്ണന്‍ ദേവന്‍

കണ്ണന്‍ ദേവന്‍ കമ്പനി ഏറ്റെടുക്കാനും നടരാജപിള്ള നേരിട്ടു തന്നെ ശ്രമിച്ചു.
അന്നു കളക്ടര്‍ ആയിരുന്ന ഗോവിന്ദമേനോന്‍,സബ്കളക്ടര്‍ പി.സി അലക്സാണ്ടര്‍
അന്നിഅവ്രൊരുമിച്ചു പി.എസ്സ് ജനറല്‍ മാനേജര്‍ വാട്ടര്‍മാനെ കാണാന്‍ പി.എസ്സ്.
പോയ കഥ പേജ് 118-119 ല്‍ വായിക്കാം.മന്ത്രിയെ കൊച്ചാക്കാന്‍ ദ്വര സസ്വീകരിക്കാന്‍
സഹായിയെ നിര്‍ത്തി.ചര്‍ച്ച കഴിഞ്ഞപ്പോല്‍ പി.എസ്സിന്‍ റെ കടുത്ത ആരാധകനായി
മാറിയ ദ്വര ഒരു ഗംഭീരസ്വീകരണം നല്‍കിയ ശേഷമാണ് യാത്ര അയത്തത്.
പക്ഷെ ,കഷ്ടം എന്നു പറയ്ട്ടെ,പി.എസ്സും പട്ടവും ഭൂപരിഷകരണത്തിന്‍ റെ
ക്രഡിറ്റ് തട്ടിയെടുക്കും എന്നു കണ്ട കോണ്‍ഗ്രസ്സും (60 പേര്‍) കമ്യൂണിസ്റ്റുകളും
(30 പേര്‍) ഒത്തൊരുമിച്ചു പട്ടം മന്ത്രിസഭയെ മറിച്ചിട്ടു.

അവലംബം:
പി.എസ്സ് നടരാജപിള്ള,പി.സുബ്ബയ്യാപിള്ള സാംസ്കാരിഅക്വകുപ്പ് 1991

പി.എസ്സ്.നടരാജപിള്ളയെ ഓര്‍മ്മിക്കുന്ന ചിലര്‍

ജീവിതകാലത്തു വേണ്ട അംഗീകാരം കിട്ടാതെ പോയ നല്ല ഒരു മന്ത്രിയായിരുന്നു
തിരുക്കൊച്ചി ധനമന്ത്രി ഏഴു സെന്റിലെ ഓലപ്പുരയില്‍
ഇരുന്നു ബഡ്ജറ്റ് തയാറാക്കിയ
പി.എസ്സ്.നടരാജപിള്ള.

കേരളത്തിന്റെ പുരോഗതിക്കു കാരണം ഭൂപരിഷ്കരണം ആണെന്നും
അതു നടപ്പാക്കിയതുതങ്ങളാണെന്നും പലരും അവകാശപ്പെടുന്നു
.പാട്ടക്കാര്‍ക്കു വസ്തുക്കളും പാടവും
കിട്ടിയെന്നതല്ലാതെ കര്‍ഷത്തോഴിലാളികക്കു കാര്യമായ പ്രയോജനം കിട്ടിയുമില്ല.

നമ്മുടെ നാട്ടില്‍ ഭൂപരിഷ്കരണത്തിനായി ആദ്യം ബില്‍ അവതരിപ്പിച്ചതു
പി.എസ്സ് .നടരാജപിള്ള ആയിരുന്നു എന്നു ഇന്നു പലരും ചൂണ്ടിക്കാട്ടാന്‍ തയ്യാറായിരിക്കുന്നു.

ആര്‍.കെ സുരേഷ്കുമാര്‍,പി.സുരേഷ്കുമാര്‍ എന്നു രണ്ടു ഡോക്ടറന്മാര്‍ ചേര്‍ന്നെഴുതിയ
ഡവലപ്മെന്റ് പൊളിറ്റിക്സ് ആന്‍ഡ്സൊസൈറ്റി ലെഫ്റ്റ് പൊളിറ്റുക്സ്
എന്ന പുസ്തകത്തില്‍ പറയുന്നതു
കാണുക:
1954 ല്‍ പട്ടം താണുപിള്ളയുടെ പ്രജാ സോഷ്യലിസ്റ്റ് സര്‍ക്കാര്‍
ഇന്ത്യയിലെ ആദ്യത്തെ ഭൂപരിഷ്കരണ
ബില്‍ പി.എസ്സ് നടരാജപിള്ള അവതരിപ്പിച്ചപ്പോള്‍
ആ വിധത്തിലുള്ള ആദ്യ നിയമനിര്‍മ്മാണത്തിന്റെ ക്രെഡി
റ്റ്പി.എസ്സ്.പിക്കും നടരാജപിള്ളയ്ക്കും കിട്ടാതിരിക്കാന്‍
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും കോണ്‍ഗ്രസ്സ് പാര്‍ട്ടിയുംകൈകോര്‍ത്ത്
ആ സര്‍ക്കാരിനെ പുറത്താക്കി.

അവതരിപ്പിച്ചതി നുള്ള ക്രഡിറ്റ് പി.എസ്സിനാണെങ്കിലും സ്.കേശവനേയും
നമ്മള്‍ മറന്നു കൂടാ. തൂമ്പ കിള്യ്ക്കുന്നവനും കുടികിടപ്പുകാരനും കൂടുതല്‍
രക്ഷ നല്‍കാന്‍ ഒരു ഭൂപരിഷ്കരണം എന്നു തിരുക്കൊച്ചിമുഖ്യമന്ത്രി സി.
കേശവന്‍ ആഗ്രഹിച്ചു. അദ്ദേഹത്തിന്‍ റെ സാമ്പത്തികോദേഷ്ടാവായിരുന്ന
പ്രൊഫ്.മാത്യൂ തരകന്‍ റെ സഹായത്തോടെ അദ്ദേഹം ഭൂനയപരിപാടികള്‍
ആവിഷ്കരിച്ച വിവരം ആര്‍.പ്രാകാശം എഴുതിയ സി.കേശവന്‍ (ജീവചരിത്രം,
സാംസ്കാരികവകുപ്പ് 2002 പേജ് 267 ല്‍ വായിക്കാം.ബില്ലിന്‍ റെ നക്കല്‍ തയ്യാറാകിയ
വിവരം മലയാളരാജ്യം പത്രത്തില്‍ വന്നു. റവന്യൂ മന്ത്രിയായിരുന്ന തന്നോട് ആലോചിക്കാതെ
മുഖ്യമന്ത്രി ബില്‍ തയ്യാറാക്കിയതില്‍ ഏ.ജെ.ജോണ്‍ പ്രതിക്ഷേധിച്ചു രാജിക്കയ്ക്കൊരുങ്ങി.
അവസാനം ഒത്തു തീര്‍പ്പായി.നക്കല്‍ പാര്ലമെനൃഅറി പാര്‍ട്ടി ചര്‍ച്ചയ്ക്കെടുക്കുക പോലും
ചെയ്ത്തില്ല. അങ്ങിനെ ഭൂപരിഷ്കരണം കൊണ്ടു വരാന്‍ കോണ്‍ഗ്രസ് സര്‍ക്കാരിനു
കഴിയാതെ പോയി.
1956 ല്‍ രണ്ടാം പഞ്ചവല്‍സര പദ്ധതിക്കു രൂപം കൊറ്റുക്കുമ്പൊഴാണ് സാക്ഷാല്‍
നെഹൃ പോലും ഭൂനിയമത്തെക്കുറിച്ചു ചിന്തിക്കുന്നത്.സി.കേശവനും പി.എസ്സ്.നടരാജപിള്ളയും
അതിനെത്രയോ മുമ്പു തിരുക്കൊച്ചിയില്‍ അതു നടപ്പിലാക്കാന്‍ മോഹിച്ചു.