Dr.Sasidharan Pillai

Dr.Sasidharan Pillai
The District Cancer Centre (DCC) at Kozhencherry is making much headway in palliative care, drawing the attention of health agencies at the national and international level. Established as a subsidiary of the Regional Cancer Centre under the National Cancer Control Programme in October, 1999, the Pathanamthitta centre has been identified as a model project by the World Health Organisation (WHO) five years ago. The Mobile Pain and Palliative Care Unit launched by the centre in its 10th year of service has been doing a praiseworthy service since the past few months. The four-member mobile unit led by K.G. Sasidharan Pillai, centre director, has been extending palliative care to as many as 167 poor terminally-ill patients in different parts of the district every week. Aelamma, senior staff nurse, Soumya, staff nurse, and Hanson, helper, are the other members of the unit. The unit visits patients registered with it every week. Bed-ridden patients are given palliative chemotherapy and other treatment free of cost. The centre is run by the District Cancer Centre Society (DCCS) chaired by District Collector. The centre attached to the District Hospital complex at Kozhencherry was one among the five centres opened in the State 10 years ago.

Wednesday, 29 July 2015

വിക്രമാദിത്യ വരഗുണന്‍ എന്ന വേണാട്ടരച്ചനും ശബരിമല അയ്യപ്പന്‍ എന്ന അവതാരപുരുഷനും

വിക്രമാദിത്യ വരഗുണന്‍ എന്ന വേണാട്ടരച്ചനും
ശബരിമല അയ്യപ്പന്‍ എന്ന അവതാരപുരുഷനും
------------------------------------------------------------------------------------
മനോന്മണീയം പി.സുന്ദരൻ പിള്ളയാൽ സ്ഥാപിതമായ തിരുവിതാം കൂർ ആർക്കിയോളജി വകുപ്പിന്റെ പിൽക്കാല തലവൻ ആയിരുന്ന ടി.ഏ.ഗോപിനാഥ രാവു, കൊച്ചിയിലെ പാലിയത്ത് നിന്നും കണ്ടെടുത്ത് ട്രാവങ്കൂർ ആർക്കിയോളജിക്കൽ സീരീസ്സിൽ പന്ത്രണ്ടാം നംബർ ആയി പ്രസിദ്ധീകരിച്ച "പാലിയം ചേപ്പേട്”, ഡോ. എം.ജി.എസ്സ് നാരായണൻ എഴുതിയ "കേരള ചരിത്രത്തിന്റെ അടിസ്ഥാന ശിലകൾ” (ലിപി പബ്ലിക്കേഷൻസ് കോഴിക്കോട് ജൂലയ് 2000) എന്ന പുസ്തകത്തിൽ "കേരളബുദ്ധശിഷ്യൻ" എന്ന രണ്ടാം ലേഖനത്തിൽ (പേജ് 27-50) നൽകിയിട്ടുണ്ട്. കുറെ ഭാഗം തമിഴിൽ. ബാക്കി സംസ്കൃതം. തമിഴിൽ ഭൂദാനം. സംസ്കൃതഭാഗത്ത് ശൗദ്ധോദനി,ധർമ്മസംഘം,യാദവകുലം എന്നിവയെ കുറിച്ചു സ്തുതി, ദാനകാലം എന്നിവ. അവസാനമായി വെള്ളാള അരചൻ സ്വവംശത്തോടു പ്രാർത്ഥനാപൂർണ്ണം നടത്തുന്ന ഒരാഹ്വാനവും.

തരുസാപ്പള്ളി ചേപ്പേട് എന്ന "വെള്ളാളച്ചേപ്പേട്"  കഴിഞ്ഞാൽ നമ്മുടെ ചരിത്രകാരന്മാർ, ഇളങ്കുളം കുഞ്ഞൻ പിളള്ള മുതൽ കേശവൻ വെളുത്താട്ട് വരെ, എറ്റവും കൂടുതൽ തവണ ഉദ്ധരിക്കാറുള്ള ചരിത്ര രേഖയാനു അവരെല്ലാം "പാലിയം" എന്നും ഡോ.എം.ജി.എസ്സ് "ശ്രീ മൂലവാസം ചേപ്പേട്" എന്നും പറയുന്ന വിക്രമാദിത്യവരഗുണ ശാസനം.

പുരാതന തെക്കൻ തിരുവിതാം കൂറിലെ ആയ് എന്ന വെള്ളാള വംശരാജാവായിരുന്ന കരുനന്തടക്കൻ, വിക്രമാദിത്യ വരഗുണൻ
എന്നിവരുടെ ചില ശാസനങ്ങൾ ഗോപിനാഥറാവുവിനു പണ്ടേ അറിയാമായിരുന്നതിനാൽ (ടി.ഏ.എസ്സ് 1/ 1&2 ഭാഗങ്ങൾ) പാലിയത്തു നിന്നാണു കണ്ടെത്തിയതെങ്കിലും പ്രസ്തുത ശാസനം വൃഷ്ണി കുല വെള്ളാള രാജാവായ വിക്രമാദിത്യ വരഗുണന്റെ തന്നെ എന്നു
ഗോപിനാഥറാവുവിനു മനസ്സിലായി.
ഈ വിക്രമാദിത്യവരഗുണൻ തന്നെയാണു പിൽക്കാലത്ത് ശാസ്താവിന്റെ അവതാരമായി കണക്കാക്കപ്പെടുന്ന ശബരിമല അയ്യൻ
അയ്യപ്പൻ എന്നു സ്ഥാപിച്ചത് പ്രൊഫ. മീരാക്കുട്ടി (എൻ.ബി.എസ്സ് സെപ്തംബർ 1984 പേജ് 11-28).

ഏ.ഡി 866-നു ശേഷമാണു വിക്രമാദിത്യ വരഗുണൻ ജീവിച്ചിരുന്നത് എന്നു സ്ഥാപിച്ചതു ഗോപിനാഥ റാവു. ഏ.ഡി866 ലെ
ചേപ്പേടിൽ വരുന്ന തെങ്കനാടു കിഴവൻ ചാത്തൻ മകൾ മുരുകൻ ചേന്നിയാണു ആയ്(വെള്ളാള) കുല റാണി ആയി ഹുസൂർ
ചേപ്പേടിൽ പരാമർശിക്കപ്പെടുന്നത്.

വരഗുണൻ ഭൂദാനം ചെയ്തത് ശ്രീമൂല വാത(സ) ഭട്ടരകർക്ക്.ഭട്ടാരകർ ബുദ്ധനോ ശിവനോ വിഷ്ണുവോ ആകാമെങ്കിലും ദക്ഷൈണ പഥേ മൂല വാസേ ഉള്ള ലോകനാഥൻ, അമ്പലപ്പുഴ-തൃക്കുന്ന ഭാഗത്തുണ്ടായിരുന്ന ബുദ്ധ ക്ഷേത്ര (പള്ളി)നാഥന്‍  ആണെന്നു കണ്ടെത്തിയതും ഗോപിനാഥ റാവു.

വെള്ളാള രാജാവായിരുന്ന കരുനന്തടക്കന്റെ തൊട്ടു പിന്‍ഗാമി ആയിരുന്നു വിക്രമാദിത്യ വരഗുണൻ.ഗോപിനാഥറാവു,ഇളംകുളം
എന്നിവരുടെ വാദമുഖങ്ങൾ തള്ളി എം.ജി.എസ്സ് കണ്ടെത്തുന്ന വിവരങ്ങൾ നമുക്കൊന്നു നോക്കാം:

1.
പാലിയം ചേപ്പേട് എന്നല്ല ശ്രീമൂലവാസം ചേപ്പേട് എന്നാണു വിളിക്കപ്പെടേണ്ടത്.
2.
എഴുതപ്പെട്ടത്  ഏ.ഡി 898 ഡിസംബർ 8 ന്.
3.
വരഗുണൻ  സ്ഥാനോരോഹണം ചെയ്തതു  15 വർഷം മുമ്പ് ഏ.ഡി 848-ല്.
4.
ബുദ്ധമത  പ്രണയപ്രഖ്യാപനമാണു വരഗുണ ശാസനം
5.
വരഗുണൻ അഹിംസാവ്രതക്കാരനായിരുന്നു.
6.
അദ്ദേഹം മഹായാനമതമാണു സ്വീകരിച്ചത് (അശോകൻ ഹീനയാനമതക്കാരൻ)
7.
സംഘധർമ്മ പ്രബോധനത്തിന്റെ പേരില്‍ വരഗുണൻ "കേരളത്തിലെ ബുദ്ധശിഷ്യൻ" ആണ്.
8.
ഏ.ഡി. ഒൻപതാം ശതകത്തിൽ വെള്ളാളവംശരായ കരുനന്തടക്കനും പിൻ ഗാമി വരഗുണനും "ശ്രീവല്ലഭ" ബിരുദം സ്വീകരിച്ച്  പാണ്ട്യ മേൽക്കോയ്മ അംഗീകരിച്ചിരുന്നു.
9.
ജൈന കേന്ദ്രമായ തിരുച്ചാണത്ത് ഏ.ഡി 905,912 വർഷങ്ങളിൽ ശിലാരേഖകൾ ("ശ്രീ തിരുച്ചാണത്ത് പട്ടിനിപടാരൻ ചട്ടൻ വരഗുണൻ ചെയ്വിത്ത ശ്രീമേനി....." ) എഴുതിച്ചു വച്ച വരഗുണൻ പതിനഞ്ചാം ഭരണ വർഷത്തിലാണു ശ്രീമൂലവാസം ചേപ്പേട് വഴി ഭൂദാനം നൽകിയത്. അപ്പോഴത്തേക്കും ബുദ്ധമതാഭിനിവേശം കേരളത്തിൽ ജൈനമതാഭിനിവേശമായി മാറിയിരിക്കാം എന്നും എം.ജി.എസ്സ് സംശയിക്കുന്നു.
ഈ വിക്രമ വരഗുണനാണ് ശബരിമല അയ്യപ്പന്‍ എന്ന് കാര്യകാരണസഹിതം സ്ഥാപിച്ചത് പ്രൊഫസ്സര്‍ പി. മീരാക്കുട്ടി അദ്ദേഹത്തിന്‍റെ ശബരിമല അയ്യപ്പനും കുഞ്ചനും”(എന്‍.ബി.എസ് ൧൯൮൪) എന്ന  ഗ്രന്ഥം വഴി (പേജ്൧൧-൨൮).
മനുഷ്യനായി ജനിക്കയും അമാനുഷനായി ജീവിക്കയും അന്തരിച്ച ശേഷം അവതാരമായി ഉയര്‍ത്തപ്പെടുകയും ചെയ്ത  വെല്ലാളകുലജാതനായ മലയാളിയാണ് അയ്യപ്പന്‍. മലയാളികളുടെ അഭിമാനപുത്രന്‍.
അയ്യന്‍,അയ്യപ്പന്‍ എനീ നാമങ്ങള്‍ ആയ് വംശവുമായി ബന്ധപ്പെട്ടിരിക്കുന്നു.
ആയ് വംശജന്‍ അയ്യന്‍ (ആയ്+ആന്‍). ആയ്‌ വംശനാഥന്‍ അയ്യപ്പനും (ആയ്+അപ്പന്‍). എന്ന് പ്രൊഫ. മീരാക്കുട്ടി.വരഗുണന്റെ  ഭരണകാലം ഏ.ഡി ൮൮൫-൯൦൦.  അയ്യപ്പന്‍റെ കാലം കൊല്ലവര്‍ഷം രണ്ടാം നൂറ്റാണ്ടെന്നു എന്‍.പി.ചെല്ലപ്പന്‍ നായര്‍ ശാസ്താവ് അയ്യപ്പന്‍ എന്നെ ലേഖനത്തില്‍ എഴുതുന്നു.     
കരുനന്തടക്കന്റെയും വരഗുണന്റെയും കാലത്ത് ആയ്-പാണ്ട്യയുദ്ധങ്ങള്‍  തുടര്‍ക്കഥ ആയിരുന്നു. അത്തരം ഏതോ   യുദ്ധത്തി ല്‍തോറ്റോടിയ ആയ് രാജാവിന് രക്ഷിക്കാന്‍ സാധിക്കാതെ ഉപേക്ഷിക്കേണ്ടിവന്ന  ബാലനായിരുനായിരുന്നിരിക്കണം മണികണ്ഠന്‍. വേട്ടയാടാന്‍ പോയപ്പോള്‍ കാട്ടില്‍ നിന്ന് കിട്ടി എന്ന കഥയുടെ പിന്നാമ്പുറം അതാവണം. ആയന്‍ തോറ്റോടി അഭയം പ്രാപിച്ച ദേവപ്രതിഷ്ഠ നടത്തിയ നാടാണ് കൊല്ലം ജില്ലയിലെ അയിരൂര്‍. പേരൂരിലെ കൊച്ചുകാവില്‍ ഇപ്പോഴും കണണാടി ക്കല്ല്കൊണ്ടുള്ള പ്രതിഷ്ഠ  നിലനില്‍ക്കുന്നു. പണ്ടത്തെ കാരൈകോട്ടയുടെ ഭാഗമായിരുന്നു കൊല്ലത്തെ  ആയിരൂര്‍. കരുനന്തനടക്കന്റെ കാലത്തായിരുന്നു കാരൈക്കൊട്ട യുദ്ധം .കരുനന്താനടക്കന്റെ ആശ്രിതനായിരുന്നിരിക്കും അയിരൂര്‍ കുടുംബത്തിന്റെ സ്ഥാപകന്‍എന്ന് പ്രൊ.മീരാക്കുട്ടി.ആയരാജാവ് ഉപേക്ഷിച്ച അയ്യന്‍ എന്ന ബാലനെ പാണ്ട്യരാജാവ് പന്തളത്തിന് കൊണ്ടുപോയി വളര്‍ത്തി.യുവരാജാവായി അഭിഷേകം ചെയ്യാന്‍ തുടങ്ങിയപ്പോള്‍ റാണി വിസമ്മതിച്ചു.ചോളാക്രമണം ഉണ്ടായപ്പോള്‍ എതിരിടാന്‍ അയ്യപ്പന്‍ അയക്കപ്പെട്ടു.ചോളരുടെ കൊടി അടയാളമാണ്പുലി.ഇടമറുകും അത് ശരി വയ്ക്കുന്നു.അതാണ്‌ പുലിപ്പാലിനു വിട്ട കഥയുടെ പിന്നാമ്പുറം. യുദ്ധത്തില്‍ ജയിച്ച ശേഷം അയ്യന്‍ സ്വന്തം നാട്ടിലേക്ക്മടങ്ങി.അപ്പോഴേയ്ക്കും ആയന്‍ രാജ്യം  തിരിച്ചുപിടിച്ചിരുന്നു.അവിടെ അയ്യന്‍ രാജാവായി.പാണ്ട്യന്‍ പിന്നേയും ആക്രമിച്ചപ്പോള്‍ വളര്‍ത്തച്ചനോടു യുദ്ധം ചെയ്യാന്‍ മടിച്ച അയ്യന്‍ രാജഭാരം വേണ്ടെന്നു വച്ചു ബുദ്ധമതം സ്വീകരിച്ചു.ബുദ്ധമതപ്രചാരകനായി നാടുചുറ്റി.
ശബരിമലയിലെ ബുദ്ധക്ഷേത്രം ഉദയാനോ മറവരോ  അല്ലെങ്കില്‍  ബ്രാഹ്മണര്‍ തന്നെയോ നശിപ്പിച്ചപ്പോള്‍ അത് പുനസ്ഥാപിച്ചത് അയ്യപ്പന്‍.
ബ്രാഹ്മണപീഡനത്തിനിരയായ നാടെങ്ങുമുള്ള ബുദ്ധമതാനുയായികള്‍ ഒന്നിച്ചുകൂടി ശബരിമലയിലേക്കു പോയതിന്‍റെ ഓര്‍മ്മ പുതുക്കലാണ് ശബരിമലതീര്‍ത്ഥാടനം.അമ്പലപ്പുഴയിലും ആലങ്ങാട്ടുമായിരുന്നു അക്കാലത്ത് ബുദ്ധമതാനുയായികള്‍ ഏറെയും.അയ്യന്‍ അയ്യപ്പന്‍ രാജാവായപ്പോള്‍ സ്വീകരിച്ച പേരാണ് വിക്രമാവരഗുണന്‍ എന്നത്‌.റാണി ചേന്നിയാണ് മാളികപ്പുറത്തമ്മ. അയ്യപ്പന്‍ സ്ഥാനത്യാഗം ചെയ്തതോടെ ആയ് വശം കുറ്റിയറ്റുപോയി . 
അക്കാലത്താണ് ശബരിമലയിലെ ബുദ്ധക്ഷേത്രം നശിപ്പിക്കപ്പെടുന്നത്.ഉദയനന്‍ എന്ന കൊള്ളക്കാരനോ മറവരോ ഇനി ബ്രാഹ്മണര്‍ തന്നെയുമോ ആകാം.നാട്ടിലെ ബുദ്ധമതക്കാര്‍ സംഘം ചേര്‍ന്ന് എരുമേലി വഴി ശരണം വിളിച്ച്ശബരിമലയിലേക്ക് നീങ്ങി.അമ്പലപ്പുഴയും             ആലങ്ങാടുമായിരുന്നു പ്രധാന ബുദ്ധമത കേന്ദ്രങ്ങള്‍.അതാണ്‌ അമ്പലപ്പുഴ-ആലങ്ങാട് സംഘ പേട്ട തുള്ളലിന്റെ പിന്നാംപുറം.ശബരിമല പുനപ്രതിഷ്ടാ സമയത്ത് പാണ്ട്യരാജാവ് അയ്യനെ ഉയരാജാവാക്കി അഭിഷേകം     ചെയ്യാന്‍ തയ്യാറാക്കിയ ആടയാഭരണങ്ങള്‍ അണിയിക്കാന്‍ കൊണ്ടുവരുന്നതാണ് തിരുവാഭാരണയാത്ര
                                                            
റഫറന്‍സ്
---------------------------------
൧.ഡോ.എം.ജി.എസ്സ്നാരയണന്‍-കേരളക്കരയിലെ ബുദ്ധശിഷ്യന്‍-കേരളചരിത്രത്തിന്റെ ആധാരശിലകള്‍.ലിപി കോഴിക്കോട് ജൂലൈ ൨൦൦൦

൨.പ്രൊഫസ്സര്‍ പി.മീരാക്കുട്ടി-ശബരിമല അയ്യപ്പനും കുഞ്ചനുംഎന്‍.ബി.എസ് ൧൯൮൪ 
൩. ശബരിമല അയ്യപ്പന്‍ എന്നാ അവതാരപുരുഷനായി    ഉയര്‍ത്തപ്പെട്ട വിക്രമാദിത്യ വരഗുണന്‍ എന്ന വെള്ളാള രാജാവ്- കമലദളം ജൂണ്‍ ൨൦൧൫                                                                                                                                                                                                                                                                                                                                                                  
൧൯൯൬ ല്‍ പുറത്തിറക്കിയ “എരുമേലിയും പേ ട്ടതുള്ളലും എന്ന പുസ്തകത്തിലൂടെ ശബരിമല അയ്യപ്പന്‍ ജീവിച്ചിരുന്ന വ്യക്തിയായിരുന്നു എന്ന് സ്ഥാപിച്ച ഡോ.കാനം അയ്യപ്പന്‍ ആയ് വംശത്തിലെ രാജാവിരുന്ന ജൈനമതം സ്വീകരിച്ച വിക്രമാദിത്യ വരഗുണന്‍ആണെന്ന് സ്ഥാപിക്കുന്നു


Saturday, 31 May 2014

കോഴഞ്ച്ചേരി ജില്ലാ ആശുപത്രി ദിനങ്ങൾ

കോഴഞ്ച്ചേരി ജില്ലാ ആശുപത്രി ദിനങ്ങൾ
25 വർഷം എത്ര പെട്ടെന്നാണു കടന്നു പോയത്.
കോഴഞ്ച്ചേരി മുത്തൂറ്റ് ആശുപത്രി നിർമ്മാണം,ഉൽഘാടനം,
ഡോ.ജോർജ് കുര്യന്റെ അപകടമരണം എന്നീ സമയങ്ങളിലൊക്കെ
ഞാൻ ജില്ലാ ആശുപത്രിയിൽ ജോലി നോക്കിയിരുന്നു.
കെ.കെ.നായർ എം.എൽ ഏ ഒരു വാശിയ്ക്കു മുഖ്യമന്ത്രി
കെ.കരുണാകരനെ കൊണ്ടു അങ്ങോട്ടു മാറ്റിച്ച്താണ്.പല വഴിക്കു
നോക്കിയിട്ടും അവിടെ നിന്നു മാറ്റം വാങ്ങാൻ കഴിഞ്ഞ്നില്ല.
(ഷണ്മുഖദാസ് ആരോഗ്യമന്ത്രിയാകും വരെ)
അധപ്പതിച്ചു കിടക്കുന്ന ജില്ലാ ആശുപത്രി ഗുണം പിടിക്കണമെങ്കിൽ
ഡോ.കാനം അവിടെ ജോലി ചെയ്യണം എന്നു കരുണാകരനോടു
കൊച്ചു കരുണാകരൻ പറഞ്ഞുവത്രേ.
ഗൈനക്കോളജിസ്റ്റും സർജനുമായ് ഞാൻ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ
തുടർന്നാൽ ഇഷ്ട സർജനും ഇഷ്ടഗൈനക്കോളജിസ്റ്റിനും നഷ്ടം സംഭവിക്കും
എന്നായിരുന്നു കെ.കെ നായർ സാറിനു പേടി.
മുത്തൂറ്റ് ആശുപത്രി ഉൽഘാടനം ചെയ്യേണ്ടി ഇരുന്ന ഗവർണർ ജ്യോതി
വെങ്കിട ചെല്ലം (ശ്രദ്ധിക്കുക ജ്യോതി വെങ്കിടാചലം അല്ല; വെങ്കിട ചെല്ലം)
എന്തോ അനിഷ്ടക്കേടു തോന്നി രാവിലെ മദിരാശിയ്ക്കു പ്ലയിൻ കയറി.മുത്തൂറ്റ്
കാർ വിടുമോ?
അവർ ദില്ലിയിൽ പിടി മുറുക്കി.
മദിരാശിയിൽ നിന്നും അടുത്ത പ്ലയിൻ കയറി വെങ്കിട ചെല്ലം കൊച്ചിയിലേക്കും
പിന്നെ കോഴഞ്ച്ചേരിയിലേക്കും വന്നു.
രാവിലെ നടക്കേണ്ട ഉൽഘാടനം വൈകുന്നേരമേ നടന്നുള്ളു.പക്ഷേ തിരി തെളിയിച്ചത്
വാശിക്കാരിയായ ചെല്ലം ഗവർണർ തന്നെ
ഉൽഘാടനത്തിനു ക്ഷണിക്കാൻ വന്നപ്പോഴാണു ഡോ.ജോർജ് കുര്യനുമായി പരിചയമായത്.
അദ്ദേഹത്തിന്റെ മൂത്ത സഹോദരൻ ഡോ.ജോർജ് മാത്യൂ എം.ബി.ബി എസ്സിന് എന്റെ
ഒരു കൊല്ലം സീനിയർ ആയിരുന്നു.
പത്തനംതിട്ട ഐ എം ഏയുടെ പ്രസിഡന്റായിരുന്നു ഞാനക്കാലം.ഐ.എം ഏ മീറ്റിംഗുകൾ
മുത്തൂറ്റ് ആശുപത്രിയിൽ വച്ചു തുടർച്ചയായി നടത്താൻ വേണ്ട സൗകര്യം ചെയ്തു
തരാൻ ഡോ.ജോർജ് കുര്യൻ സമ്മതിച്ചു.
പക്ഷേ ഒരൊറ്റ യോഗം മാത്രമേ അവിടെ വച്ചു നടത്താൻ കഴിഞ്ഞുള്ളു.
അടുത്ത മീറ്റിംഗിനു മുമ്പായി അരൂരിൽ വച്ചു നടന്ന ഒരു കാറപകടത്തിൽ ഡോക്ടർ
കൊല്ലപ്പെട്ടു.
ആ നല്ല ഡോക്ടർ സുഹൃത്ത് സ്മരണ ആയിട്ട് ഇന്ന് 25 കൊല്ലം.

Wednesday, 14 May 2014

പത്തനം തിട്ടക്കാരെ രക്ഷിച്ച ആ മഹത് വ്യക്തി

ഡോ.കെ.എസ്സ്.എസ്സ്നായർ എന്നസംരക്ഷകൻ
പത്തനം തിട്ടക്കാരെ രക്ഷിച്ച ആ മഹത് വ്യക്തിയെ കുറിച്ചു കേട്ടിട്ടുള്ളവർ
കുറവായിരിക്കും.
ഒരുപക്ഷേ, പത്തനം തിട്ടയെ കുറിച്ചു പറയുമ്പോൾ പലരും ഓർമ്മിക്കുന്നത്
യശ്ശശരീരനായ,കെ.കെ.നായർ എന്ന കരുണാകരപ്രിയനായിരുന്ന കരുണാകരൻ
നായർ എന്നപത്തനം തിട്ട ജില്ലയുടെ തലതൊട്ടപ്പനീഅവും.ബേമിംഗാമിൽ വ്യവസായ
വിപ്ലവം വഴിആ വന് നഗരിയുടെ വളർച്ചയ്ക്കു കാരണഭൂതരായ ത്രിമൂർത്തികളുടെ
പ്രതിമകൾ ഉള്ളതു പോലെ പത്തനതിട്ട ടൗൺ മദ്ധ്യത്തിൽ കെ.കെ.നായർ,പുത്തങ്കാവു
മാത്തൻ തരകൻ,മീരാസാഹിബ്ബ് എന്നീ ത്രിമൂർത്തികളുടെ പ്രതിമകൾ നിർമ്മിക്കേണ്ടതാണ്
എന്നു ഞാൻബ്ലോഗ് വഴി പറഞ്ഞിട്ടുണ്ട്.പക്ഷേ ആരും വലത്,ഇടത് കക്ഷികളില്പെട്ട
ആരും അതു ചെയ്യില്ല.
മോഡിഭരണം വന്നാൽ ഒരു പക്ഷേ രമേഷ് അതിനു മുങ്കൈ ഏടുക്കുമായിരിക്കും.
കെ.കെ.നായരെ ഞാൻ ബഹുമാനിക്കുന്നു.
പക്ഷേ പത്തനം തിട്ട ജനറൽ ആശുപത്രിയിൽജോലി നോക്കിയ കാലത്ത് അദ്ദേഹം
എന്റെ വലിയ ശത്രു ആയിരുന്നു.ഒരു പാട് ദ്രോഹിച്ചു.അതു വലിയൊരു കഥ.
ഇവിടെ പറയുന്ന പത്തനം തിട്ടയുടെരക്ഷകൻ കെ.കെ.നായരല്ല.
പക്ഷേ മറ്റൊരുനായർ
ഡോ.കെ.എസ്സ്.എസ്സ് നായർ
കോന്നിയും പത്തനംതിട്ടയും ചീമേനിയും കാസർഗോഡും ആകാതെ കാത്തുസൂക്ഷിച്ച
സാക്ഷാൽ വന സംരക്ഷകൻ.എൻഡ്രിനേയും എൻഡോ സൾഫാനെയും കോന്നിയിൽ
പ്രവേശിക്കാതെ പഴുതടച്ച ശാസ്ത്രജ്ഞൻ.