സായിപ്പിന്‍റെ തനിസ്വഭാവം
കല്‍ക്കട്ടയില്‍ ജനിച്ചു പിക്കാലത്ത് പ്രശസ്ത
നോവലിസ്റ്റ് ആയി തീര്‍ന്ന ജോര്‍ജ് ഓര്‍വല്‍
1984 എന്ന കൃതിയുടെ രചയിതാവ്,
ദ ഇംഗ്ലീഷ്പീ പ്പിള്‍(1947) എന്ങ്കൃതിയില്‍
സായിപ്പിന്‍റെ തനി സ്വഭാവം വര്‍ണ്ണിക്കുന്നു:
artistic insensibility
gentleness
respect of legality
suspicion of foreigners
sentimentaliyy about animals
hypocrisy
exaggerated class distiction
obsession with sports
നാലു മാസത്തെ ബ്രിട്ടന്‍ വാസത്തിനിടയില്‍
ആ വാക്കുകള്‍ എത്ര ശരിയെന്നു മനസ്സിലായി.
വളരെ മൃദുവായി പെരുമാറുന്നവര്‍,സംസാരിക്കുന്നവര്‍
ലണ്ടന്‍ ട്യൂബില്‍ കയറിയാലുടനെ കൈയ്യില്‍ കരുതിയിരിക്കുന്ന
പഴയ പത്രം അല്ലെങ്കില്‍ മാസിക തുറന്നു ഗൗരവ വായനയില്‍
എന്നു നടിക്കുന്നവര്‍
എല്ലാ വീട്ടിലും പട്ടികളെ വളര്‍ത്തുന്നവര്‍
അവയെ ദിവസവും നടക്കാന്‍ കൊണ്ടു പോകുന്നവര്‍
(ആരെങ്കിലും ഒരാള്‍ അങ്ങിനെ ചെയ്യുന്നില്ല എന്നു
പരാതിപ്പെട്ടാല്‍ അയാള്‍ നല്ല പിഴ കെട്ടേണ്ടി വരും)
പട്ടിയുമായി നടക്കുമ്പോള്‍ കൈയ്യില്‍ പ്ലാസ്റ്റിക്
കൂട് കരുതുന്നവര്‍.
പട്ടി മലം ഇട്ടാല്‍ മടി കൂടാതെ
അത് പ്ലാസ്റ്റിക്കിലാക്കി അതു നിക്ഷേപിക്കാനുള്ള
പെട്ടി കാണുന്നിടം വരെ മടി കൂടാതെ കൊണ്ടു പോകുന്നവന്‍
സായിപ്പ്.അതവന്‍റെ തനിസ്വഭാവം.
കളികളോടുള്ള താല്‍പ്പര്യം പറയേണ്ട.
കളിക്കുന്നത്കണ്ടാല്‍ കൂടെക്കൂടും.
നമ്മുടെ കേന്ദ്ര മന്ത്രി ഈയിടെ തിരുവനന്തപുരം സന്ദര്‍ശിച്ചപ്പോള്‍
ചെയ്തതു കണ്ടോ,പോകും വഴി ക്രികറ്റ് കളിയോ ഫുഡ് ബോളോ
കണ്ടു.വണ്ടി നിര്‍ത്തി.മുണ്ടും മടക്കിക്കുത്തി കൂടെ കളിച്ചു.
ഇംഗ്ലണ്ടില്‍ കഴിഞ്ഞ പാരമ്പര്യം.
No comments:
Post a Comment